Wednesday 25 July 2012

ഒഴുകുന്നവള്‍


എങ്ങോട്ടെന്നില്ലാതെ ഒഴുകുന്നവള്‍ .....
കുണുങ്ങിക്കുണുങ്ങി ചിരിച്ചുകൊണ്ടവള്‍ .
നീല കാര്മുകിലിനോട് കുസൃതി ചൊല്ലാന്‍
പച്ചപ്പുകള്‍ക്ക്‌ ഭംഗി നല്‍കി
പ്രകൃതിക്കനുഗ്രഹമായ് ...
ഒഴുകുന്നവള്‍ ..ഒഴുകിക്കളിക്കുന്നവള്‍
ഒരു കൊച്ചു കുരുന്നിനെപ്പോലെ
കളിച്ചു കൊതി തീരുന്നില്ല..
ഒഴുകുമ്പോള്‍ മരങ്ങള്‍ ചോദിക്കും
ആരാണ് നിന്നുടെ പ്രിയ സുഹൃത്ത്‌ ?
നീയാണ്... പ്രകൃതിയാണ് ...മഴയാണ്..എന്‍ സുഹൃത്ത്‌

പിന്നെയും ഒഴുകുന്നവള്‍
തടാകത്തിലെ അരയന്നം പോല്‍
പ്രകൃതിയെ തൊട്ടു തലോടുന്നവള്‍
ഒഴുകുന്നവള്‍...ചിരിച്ചുകൊണ്ടൊഴുകുന്നവ
ള്‍...

                                                         കീര്‍ത്തി .എ ആര്‍
                                                          ഏഴാം തരം

3 comments:

  1. കവിത ഇഷ്ടമായി മോളെ. വീണ്ടും നല്ല നല്ല കവിതകള്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  2. കീര്‍ത്തിക്കുട്ടീ , അഴകുള്ള പെണ്ണ് കുണുങ്ങി ചിരിച്ചു കൊണ്ട് ഇനിയും ഒഴുകട്ടെ .

    ReplyDelete
  3. നന്നായിരിക്കുന്നു....ഭാവുകങ്ങള്‍.....

    ReplyDelete