Tuesday, 23 July 2013

കടല്ക്കരയിലെ സന്ധ്യ

അന്തിമയങ്ങും നേരം
ചുടു വർണ്ണച്ചോപ്പിൽ
വിളങ്ങി നിൽക്കുമാ
സുന്ദര ദിവാകരൻ ....
കൂടണയാൻ പറക്കും
പല നിറപ്പക്ഷികൾ
ആകാശത്താളിലൊരു
നിഴലായ് മറഞ്ഞു...
അലയടിക്കുമാ തീരങ്ങളിൽ
ആടിയുലഞ്ഞീടുന്ന
ചെറു പായ്ക്കപ്പലുകൾ
കുഞ്ഞു തോണികൾ...
ആഞ്ഞടിക്കും തിരമാലകൾ
മുത്തുപവിഴം വിളങ്ങുംപോ -
ലെന്നുമെൻ കണ്‍കളെ
കുളിർപ്പിച്ചിടുന്നു...
കടലിനെ ചുംബിച്ച
സന്ധ്യ  തൻ ചുടുചോപ്പു
മായുന്ന നേരമായിന്നരികെ ...
ഈ വർണ്ണക്കാഴ്ചകൾ
കാണുവാനെത്തുന്ന
കുഞ്ഞു പൈതങ്ങൾ തൻ
നിർമ്മല മാനസങ്ങളും
ഇതാ സന്ധ്യ പോൽ
ചോന്നു തുടിച്ചിടുന്നു...     

സുമേഘ.ടി .എസ് 
പത്താം തരം


 

3 comments:

  1. Very beautiful imagination.
    Nice poem!!!

    ReplyDelete
  2. കവിത മനോഹരം ..ആശംസകൾ

    ReplyDelete