Tuesday 5 August 2014




വാന്‍ഗോഗ് ചരമദിനം ആചരിച്ചു
വലപ്പാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വാന്‍ഗോഗ് അനുസ്മരണം സംഘടിപ്പിച്ചു. രാജുമാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി അഖില. എസ്. സ്വാഗതമാശംസിച്ചു. അതുല്യ ധനലക്ഷമി വാന്‍ഗോഗിനെ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി. വാന്‍ഗോഗിന്റെ കത്തുകളുടെ സമാഹാരമായ എനിക്കിവിടെ സുഖം തന്നെ എന്ന പുസ്തകം ലക്ഷ്മിപ്രയ അവലോകനം ചെയ്തു. അനിത ടീച്ചര്‍, മോഹന്‍രാജ് മാസ്റ്റര്‍, വെങ്കിടേഷ് മാസ്റ്റര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. വെങ്കിടേഷ് മാസ്റ്റര്‍ വരച്ച വാന്‍ഗോഗിന്റെ ചിത്രം രാജുമാസ്റ്റര്‍ പ്രകാശനം ചെയ്തു.തുടര്‍ന്ന് വിദ്യാരംഗം കലാസാഹിത്യവേദി നിര്‍മിച്ച വാന്‍ഗോഗ് ചിത്രങ്ങളുടെ സ്ലൈഡ് ഷോ,കുറസോവയുടെ ഡ്രീംസ് എന്ന ചലചിത്രത്തിലെ വാന്‍ഗോഗ് ചിത്രങ്ങളുടെ ഭാഗം എന്നിവയുടെ പ്രദര്‍ശനം നടന്നു. ജോയിന്റ് സെക്രട്ടറി കീര്‍ത്തി നന്ദി പ്രകാശിപ്പിച്ചു. മലയാളം അധ്യാപികമാരായ ഗീത ടീച്ചര്‍, സാബിദ ടീച്ചര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.